
മനാമ: നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമായി ബഹ്റൈനും യുനൈറ്റഡ് അറബ് എമിറേറ്റ്സും തമ്മില്‍ ഒപ്പുവെച്ച കരാറിന് അംഗീകാരം നല്‍കിക്കൊണ്ട് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (10) പുറപ്പെടുവിച്ചു.
2024 ഫെബ്രുവരി 11ന് ദുബായില്‍ ഒപ്പുവെച്ച കരാറിന് നേരത്തെ ബഹ്റൈന്‍ പ്രതിനിധി സഭയും ശൂറ കൗണ്‍സിലും അംഗീകാരം നല്‍കിയിരുന്നു. രാജാവ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പിറ്റേന്ന് മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.
