
അങ്കാറ: ബഹ്റൈന്‍ പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍-മുസല്ലമും തുര്‍ക്കിയിലെ ഗ്രാന്‍ഡ് നാഷണല്‍ അസംബ്ലി പ്രസിഡന്റ് നുമാന് കുര്‍തുല്‍മുഷും ഇരുപക്ഷവും തമ്മിലുള്ള പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോളില്‍ ഒപ്പുവച്ചു.
സാംസ്കാരിക മൂല്യങ്ങള്‍ പങ്കിടാനും ബഹ്റൈനും തുര്‍ക്കിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും പ്രതിനിധി കൗണ്‍സിലും തുര്‍ക്കിയുടെ ഗ്രാന്‍ഡ് നാഷണല്‍ അസംബ്ലിയും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഉഭയകക്ഷി പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍. എല്ലാ മേഖലകളിലുമുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക, സ്ഥാപനപരമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ഉഭയകക്ഷി ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര സഹകരണം എന്നിവ ഇത് ലക്ഷ്യമിടുന്നു.
സംയുക്ത പദ്ധതികള്‍, സംരംഭങ്ങള്‍, പരിപാടികള്‍ എന്നിവയിലൂടെയുള്ള ഒരു തുടര്‍നടപടി സംവിധാനം, വിവിധ മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കല്‍, പാര്‍ലമെന്ററി, പ്രാദേശിക, അന്താരാഷ്ട്ര വേദികളില്‍ പരസ്പര വിഷയങ്ങളില്‍ നിലപാടുകള്‍ ഏകോപിപ്പിക്കല്‍ എന്നിവ പ്രോട്ടോക്കോളില്‍ ഉള്‍പ്പെടുന്നു.
