മനാമ: ബഹ്റൈനിലെ ടൂറിസം മേഖല വിപുലീകരണത്തിന് ഒരുങ്ങുന്നു. ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റിയുടെ (ബി.ടി.ഇ.എ) ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
2022- 2026 കാലയളവിലെ ടൂറിസം തന്ത്രത്തിന് കീഴിലുള്ള നടപ്പുവര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികളും മുന്‍ഗണനകളും സഹിതം 2024ലെ ബി.ടി.ഇ.എയുടെ പ്രധാന നേട്ടങ്ങള്‍ യോഗം അവലോകനം ചെയ്തു. വിപുലീകരണം വഴി ബഹ്റൈന്റെ ജി.ഡി.പിയില്‍ ഈ മേഖലയുടെ സംഭാവന വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
ലൈസന്‍സിംഗ് അപ്ഡേറ്റുകള്, ബിസിനസ് വികസനം, ടൂറിസം പ്രകടന സൂചകങ്ങള്‍, പ്രധാന ടൂറിസം പ്രൊജക്റ്റുകള്‍, 2024ലെ ബഹ്റൈന്‍ ഫെസ്റ്റിവല്‍ സീസണിന്റെ സാമ്പത്തിക ഫലങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയായി.
പൊതു- സ്വകാര്യ മേഖലാ പങ്കാളികളുമായുള്ള സഹകരണത്തിന്റെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. ബഹ്റൈന്റെ സാംസ്കാരികവും ചരിത്രപരവുമായ ആകര്ഷണങ്ങള് വര്‍ധിപ്പിക്കുന്ന, രാജ്യത്തിന്റെ പ്രാദേശിക, അന്തര്‍ദേശീയ ടൂറിസം സ്ഥാനം കൂടുതല്‍ വര്‍ധിപ്പിക്കുന്ന പുതിയ സംരംഭങ്ങളും പദ്ധതികളും ആവശ്യമായിവരുന്ന ഒരു മുന്‍ഗണനാ മേഖലയെന്ന നിലയില്‍ ടൂറിസത്തില്‍ ബഹ്റൈന്റെ പ്രാധാന്യം വര്‍ധിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു.
Trending
- ഹോട്ടലുടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചു; കെട്ടിടത്തില്‍നിന്ന് ചാടിയ യുവതിക്ക് പരിക്ക്
- ബഹ്റൈന്‍ ടൂറിസം മേഖല വിപുലീകരണത്തിന് ഒരുങ്ങുന്നു
- ഈജിപ്ത് വിദേശകാര്യ മന്ത്രി ബഹ്റൈനില്‍
- മദ്യപാനത്തിനിടെ ലൈംഗികാതിക്രമം; രാമനാട്ടുകരയില്‍ യുവാവ് കൊല്ലപ്പെട്ടു
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി