മനാമ: ബഹ്റൈനിലെ ആദ്യ ബാങ്ക് ആരംഭിച്ചിട്ട് നൂറുവർഷം പിന്നിട്ടു. 1920 ലാണ് രാജ്യത്തെ ആദ്യ ബാങ്കിങ് മേഖല ആരംഭിച്ചത്. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ഒക്ടോബർ 27 ന് രാജ്യത്തെ ആദ്യത്തെ ബാങ്കിന്റെ ശതാബ്ദി ആഘോഷിച്ചു. ആധുനിക ചരിത്രത്തിലുടനീളം രാജ്യത്തിന്റെ സാമ്പത്തിക വളർച്ച രൂപപ്പെടുത്തുന്നതിൽ ബാങ്കിംഗ് മേഖല പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
ബാങ്കിംഗ് മേഖലയുടെ ശതാബ്ദി ആഘോഷവേളയിൽ മേഖലയുടെ വളർച്ചയും നേട്ടങ്ങളും എടുത്തുകാണിക്കുന്ന ഒരു പുസ്തക പുറത്തിറക്കാനും തീരുമാനമായിട്ടുണ്ട്. “ബഹ്റൈനിന്റെ ബാങ്കിംഗ് മേഖല -100 വർഷത്തെ വെല്ലുവിളികളും നേട്ടങ്ങളും” എന്ന തലക്കെട്ടിലാണ് പുസ്തകം ഇറക്കുക.