
മനാമ: ഫെബ്രുവരി 23 മുതല്‍ 26 വരെ നടക്കുന്ന ഖത്തര്‍ വെബ് ഉച്ചകോടി 2025ല്‍ പങ്കെടുക്കുന്ന 16 ബഹ്റൈനി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലേബര്‍ ഫണ്ട് (തംകീന്‍) പിന്തുണ പ്രഖ്യാപിച്ചു.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സംരംഭകര്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് സാങ്കേതികവിദ്യയിലെയും നവീകരണത്തിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പരിപാടിയാണ് ബെബ് ഉച്ചകോടി.
സ്വകാര്യ മേഖലയിലെ ബഹ്റൈനികളുടെ സ്ഥാനവും മത്സരശേഷിയും വര്‍ദ്ധിപ്പിക്കുക, സ്വകാര്യ മേഖലയിലെ കരിയര്‍ വികസനത്തിന് അനുയോജ്യമായ കഴിവുകള്‍ നല്കി ബഹ്റൈനികളെ സജ്ജരാക്കുക, സംരംഭ വളര്‍ച്ചയ്ക്കും ഡിജിറ്റൈസേഷനും സുസ്ഥിരതയ്ക്കും മുന്‍ഗണന നല്‍കുക, തൊഴില്‍ വിപണിയെയും സ്വകാര്യ മേഖലയെയും ചുറ്റിപ്പറ്റിയുള്ള ആവാസവ്യവസ്ഥയുടെ വികസനത്തെ പിന്തുണയ്ക്കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തംകീന്റെ 2025ലെ തന്ത്രപരമായ മുന്‍ഗണനകളുടെ ഭാഗമായാണ് ഈ പിന്തുണ.
