മനാമ: ബഹ്റൈൻ ടെന്നീസ് ക്ലബ് ഇന്നുമുതൽ വീണ്ടും തുറക്കുമെന്ന് ക്ലബ് ചെയർമാൻ ഖാമിസ് മുഹമ്മദ് അൽ മുക്ല അറിയിച്ചു. ടെന്നീസ് കോർട്ടുകൾ ഉപയോഗിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ബഹ്റൈൻ ടെന്നീസ് ക്ലബ് അംഗങ്ങൾക്കാണ് പ്രവേശനം. കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചു കൊണ്ടാണ് ക്ലബ് തുറന്നു പ്രവർത്തിക്കുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന സ്റ്റേഡിയങ്ങൾക്കും കായിക ക്ലബ്ബുകൾക്കും ഓഗസ്റ്റ് 6 മുതലാണ് വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.