
മനാമ: ബഹ്റൈനിലെ ഉമ്മുല്‍ ഹസമിലെ സൈന്‍ ബാസ്ക്കറ്റ്ബോള്‍ അറീനയില്‍ നടന്ന ഗള്‍ഫ് അണ്ടര്‍ 16 ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്റെ ദേശീയ അണ്ടര്‍ 16 ബാസ്ക്കറ്റ്ബോള്‍ ടീം ചാമ്പ്യന്മാരായി.
സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ടീമിന് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും സ്വര്‍ണ്ണമെഡലുകളും സമ്മാനിച്ചു.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ബഹ്റൈന്‍ ടീം കിരീടം നേടിയത്. എല്ലാ മത്സരങ്ങളിലും വിജയിച്ച ടീം സെപ്റ്റംബറില്‍ മംഗോളിയയില്‍ നടക്കാനിരിക്കുന്ന ഫിബ അണ്ടര്‍ 16 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ യോഗ്യത നേടി.
ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി വൈസ് പ്രസിഡന്റ് ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുറഹ്മാന് സാദിഖ് അസ്കര്‍, ബഹ്റൈന്‍ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് അലാ മുദാര, മുതിര്‍ന്ന സ്പോര്‍ട്സ് ഉദ്യോഗസ്ഥര്‍, പങ്കെടുക്കുന്ന ജി.സി.സി. ടീമുകളുടെ പ്രതിനിധികള്‍ എന്നിവരും ഫൈനല്‍ മത്സരം കാണാനെത്തിയിരുന്നു.
