
മനാമ: യെമനില്‍ സമാധാനവും സുരക്ഷയും സ്ഥിരതയും ഉണ്ടാക്കുന്നതിനായി സൗദി അറേബ്യയും യു.എ.ഇയും നടത്തുന്ന ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ പിന്തുണ പ്രഖ്യാപിച്ചു.
സംയമനം പാലിക്കാനും സംഘര്‍ഷം രൂക്ഷമാകുന്നതൊഴിവാക്കാനും സംഭാഷണത്തിനും സമാധാനപരമായ പരിഹാരങ്ങള്‍ക്കും മുന്‍ഗണന നല്‍കാനും യെമനിലെ എല്ലാ കക്ഷികളോടും വിഭാഗങ്ങളോടും രാജ്യം ആഹ്വാനം ചെയ്യുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
സമാധാനവും സുരക്ഷയും സ്ഥിരതയും തകര്‍ക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനും സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനും യെമന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും യെമനില്‍ ശാശ്വത സുരക്ഷ, സ്ഥിരത, വികസനം, സമാധാനം എന്നിവ കൈവരിക്കുന്നതിനും കൂട്ടായി പ്രവര്‍ത്തിക്കാനും അവരോട് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.


