
മനാമ: രണ്ടാമത് ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റ് സമാപിച്ചു.
ഏകദേശം 1,20,000 പേര് ഫെസ്റ്റ് സന്ദര്‍ശിച്ചതായി ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി (ബി.ടി.ഐ.എ) അറിയിച്ചു. ബയോണ്‍ അല്‍ദാന ആംഫി തിയേറ്റര്‍, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ നടത്തിയത്.
ഫെസ്റ്റിവല്‍ എല്ലാവര്ക്കും ഒരു അസാധാരണ അനുഭവമായെന്ന് ബി.ടി.ഐ.എയുടെ റിസോഴ്സസ് ആന്റ് പ്രൊജക്ട് സി.ഇ.ഒ. ദാന ഉസാമഅല്സാദ്പറഞ്ഞു.
