മനാമ: സൗദിയിലെ അല്‍-ഉലയില്‍ നടന്ന 41-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ”സുല്‍ത്താന്‍ ഖാബൂസ് ആൻഡ് ശൈഖ് സബാ” ഉച്ചകോടിയില്‍ ബഹ്റൈനിന്റെ പ്രയ്തനം ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു. മനാമയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് രാജ്യങ്ങളെ വീണ്ടും ഒന്നിപ്പിക്കാനും സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനത്തിനും സംഭാഷണത്തിനുമായി പുതിയ അവസരം തുറക്കാനുമുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ ഉച്ചകോടില്‍ നിറഞ്ഞു നിന്നു. മന്ത്രി പറഞ്ഞു.
ജിസിസി നേതാക്കളുമായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നും ഹമദ് രാജാവിന്റെ നേതൃത്വത്തിൽ ജി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിൽ ബഹ്റൈൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ജിസിസിയുടെ പുരോഗതി, ഗള്‍ഫ് ജനതയുടെ പ്രതീക്ഷകള്‍, അഭിലാഷങ്ങള്‍, ജിസിസി രാജ്യങ്ങള്‍ക്കും മേഖലയ്ക്കുമുളള സുരക്ഷ, സുസ്ഥിരത, സമൃദ്ധി എന്നിവ ഉറപ്പുവരുത്തും. ജി.സി.സി ഐക്യത്തിന്റെ പ്രാധാന്യവും സമൃദ്ധിയും വികസനവും കൈവരിക്കുന്നതും സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്ന രീതിയില്‍ ഐക്യദാര്‍ഡ്യം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യവും എല്ലായ്പ്പോഴും നിലനില്ക്കണമെന്നും അല്‍ സയാനി പറഞ്ഞു.
ബഹ്റൈനിന്റെ സ്ഥിരമായ സമീപനം സ്ഥിരമായ സമാധാനവും സഹവര്‍ത്തിത്വവും ജിസിസി രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ ഐക്യം ശക്തിപ്പെടുത്തും. സംയുക്ത ഗൾഫ്, അറബ് നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും എല്ലാവരുമായും ചര്‍ച്ചകള്‍ നടത്തും. സുരക്ഷയെയും സുസ്ഥിരതയെയും ലക്ഷ്യമിടുന്ന വെല്ലുവിളികളെ നേരിടാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. ജിസിസി അംഗരാജ്യങ്ങള്‍ തമ്മിലുള്ള വിള്ളലുകളും സ്വരച്ചേര്‍ച്ചയില്ലായ്മയും പരിഹരിക്കും. അൽ സയാനി പറഞ്ഞു.
അൽ ഉലയിൽ നടന്ന ജിസിസി ഉച്ചകോടി, നല്ല ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമായി അടയാളപ്പെടുത്തിയെന്നും കൂട്ടായ പ്രവർത്തനം ഏകീകരിക്കാനും അതിന്റെ പുരോഗതിക്ക് തടസ്സമായേക്കാവുന്ന എല്ലാ പ്രശ്നങ്ങളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാനുമുള്ള ജിസിസി നേതാക്കളുടെ ഉറച്ച അഭിലാഷവും ദൃഢനിശ്ചയവും പ്രതിഫലിപ്പിക്കുന്നുവെന്ന് അൽ സയാനി ചൂണ്ടിക്കാട്ടി.
ഗൾഫ് ഐക്യം ശക്തിപ്പെടുത്തുന്നതിൽ സൗദി അറേബ്യ നടത്തിയ സമഗ്ര ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. കുവൈത്തിലെ അമീറായ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബയുടെ നേതൃത്വത്തിലുള്ള കുവൈറ്റ് മധ്യസ്ഥത, സൗദി അറേബ്യ, ബഹ്റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഈജിപ്ത് എന്നിവ തമ്മിലുള്ള സ്ഥിരവും നേരിട്ടുള്ള ഏകോപനവും അദ്ദേഹം ഉയർത്തിക്കാട്ടി. അൽ സയാനി സൗദി അറേബ്യയിൽ ബഹ്റൈനിന്റെ അചഞ്ചലവും അഗാധവുമായ ആത്മവിശ്വാസം സ്ഥിരീകരിക്കുകയും അൽ ഉലയിൽ ജിസിസി ഉച്ചകോടി സംഘടിപ്പിച്ചതിന് സൗദി അറേബ്യയോട് രാജ്യത്തിന്റെ നന്ദിയും അഭിനന്ദനവും ആവർത്തിക്കുകയും ചെയ്തു.