
മനാമ: ബഹ്റൈനും സിംഗപ്പൂരും തമ്മില്‍ നിരവധി മേഖലകളില്‍ പോലീസിംഗ് സഹകരണം നിയന്ത്രിക്കാനുള്ള കരാറില്‍ ഒപ്പുവെക്കാനും സുരക്ഷാ സംവിധാനത്തിന്റെ സാങ്കേതിക വികസനം, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള തുടര്‍ച്ചയായ പിന്തുണ, കൃത്രിമബുദ്ധി ആപ്ലിക്കേഷനുകളുടെ വിപുലീകരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലെ സഹകരണം ഏകോപിപ്പിക്കാനുമായി ഒരു സംയുക്ത സമിതി സ്ഥാപിക്കാനും ധാരണയായി.
ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന സിംഗപ്പൂര്‍ ദേശീയ സുരക്ഷാ, ആഭ്യന്തര മന്ത്രി ഏകോപന മന്ത്രി കെ. ഷണ്മുഖവും ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയും നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയുണ്ടായത്.
ഷണ്മുഖത്തെയും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘത്തെയും ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്വീകരിച്ചു.
പോലീസ് കോട്ടയിലെത്തിയപ്പോള്‍ പ്രതിനിധി സംഘത്തിന് ഔദ്യോഗിക സ്വീകരണം നല്കി. അതിനു ശേഷമാണ് ചര്‍ച്ച നടന്നത്.


