
റിയാദ്: റോയല്‍ ബഹ്റൈന്‍ നാവിക സേനയും റോയല്‍ സൗദി നാവിക സേനയും സൗദി അറേബ്യയില്‍ സംയുക്ത നാവികാഭ്യാസം ‘ബ്രിഡ്ജ് 26’ നടത്തി.
ബഹ്റൈന്‍ പ്രതിരോധ സേനയും (ബി.ഡി.എഫ്) സൗദി അറേബ്യന്‍ സായുധ സേനയും തമ്മിലുള്ള ശക്തമായ സൈനിക സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളില്‍ പതിവായി നടത്തുന്ന ‘ബ്രിഡ്ജ്’ പരമ്പരയുടെ ഭാഗമായാണ് അഭ്യാസം. ഇരു രാജ്യങ്ങളുടെയും നാവിക സേനകള്‍ തമ്മിലുള്ള പ്രവര്‍ത്തന സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും സംയുക്ത പ്രതിരോധ ഏകോപനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണിത്.


