സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിനിടയില്‍ ബഹ്റൈനും റഷ്യയും മാധ്യമ, വിവരസാങ്കേതിക മേഖലയിലെ ഒരു ധാരണാപത്രത്തിലും ഇരു രാജ്യങ്ങളുടെയും ദേശീയ വാര്‍ത്താ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണ കരാറിലും ഒപ്പുവെച്ചു.
ബഹ്റൈന്‍-റഷ്യ ബന്ധങ്ങളുടെ ശക്തിയെയും ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെയും നേതൃത്വത്തില്‍ വിവിധ മേഖലകളിലെ അവയുടെ തുടര്‍ച്ചയായ വികസനത്തെയും ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി പ്രശംസിച്ചു.
ബഹ്റൈന്‍ വാര്‍ത്താ മന്ത്രാലയവും റഷ്യയിലെ സ്വയംഭരണ സ്ഥാപനമായ ടി.വി-നൊവോസ്റ്റിയും തമ്മിലാണ് ധാരണാപത്രം. ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി (ബി.എന്‍.എ) ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ഖലീല്‍ ബുഹെജിയും ടിവി-നൊവോസ്റ്റി ഡയറക്ടര്‍ മായ മന്നയും ഇതില്‍ ഒപ്പുവെച്ചു.
റഷ്യന്‍ മാധ്യമ സ്ഥാപനമായ ആര്.ഐ.എ. നോവോസ്റ്റി നടത്തുന്ന ഫെഡറല്‍ സ്റ്റേറ്റ് യൂണിറ്ററി എന്റര്‍പ്രൈസ് റോസിയ സെഗോഡ്ന്യ ഇന്റര്‍നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയും ബി.എന്‍.എയും തമ്മിലാണ് സഹകരണ കരാര്‍. അബ്ദുല്ല ഖലീല്‍ ബുഹെജിയും റോസിയ സെഗോഡ്ന്യ ഫസ്റ്റ് ഡെപ്യൂട്ടി എഡിറ്റര്‍ ഇന്‍ ചീഫ് സെര്‍ജി കൊച്ചെറ്റ്കോവുമാണ് ഇതില്‍ ഒപ്പുവെച്ചത്.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി