മനാമ: റെസ്റ്റോറന്റുകളിലും കഫേകളിലും ശീഷ കഫേകളിലും അകത്തിരുന്ന് ഭക്ഷണം നൽകുന്നത് വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിവച്ചു. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 24 നാണ് വീണ്ടും തുറക്കുന്നത്.
റെസ്റ്റോറന്റുകളിലും കഫേകളിലുമുള്ള എല്ലാ ആന്തരികവും ബാഹ്യവുമായ സേവനങ്ങൾ സെപ്റ്റംബർ 24 ന് പുനരാരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.