മനാമ: ബഹ്റൈനെ മികച്ച ആതിഥേയ രാഷ്ട്രമായി ഇന്റർനാഷണൽ മിക്സഡ് മാർഷ്യൽ ആർട്സ് ഫെഡറേഷൻ (ഐ.എം.എം.എ.എഫ്) അംഗീകരിച്ചു. ഫെഡറേഷൻ അവരുടെ വർഷാവസാന അവാർഡ് ദാന ചടങ്ങിൽ മികച്ച ആതിഥേയ രാഷ്ട്രത്തിനുള്ള പ്രത്യേക അവാർഡ് നൽകും. മറ്റൊരു രാജ്യത്തിനും അന്താരാഷ്ട്ര സംഘടനയിൽ നിന്ന് ലഭിച്ചിട്ടില്ലാത്ത ഒരു അംഗീകാരമാണിത്. ഡിസംബർ 11 ന് നടന്ന അമേച്വർ മിക്സഡ് മാർഷ്യൽ ആർട്സിലെ ഏറ്റവും വലിയ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ഐ.എം.എം.എ.എഫ് അവാർഡിന്റെ വെർച്വൽ ഇവന്റിലാണ് പ്രഖ്യാപനം നടത്തിയത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഇത് രാജ്യത്തിന് മുഴുവൻ ലഭിച്ച വലിയ നേട്ടമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ചില പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ ബഹ്റൈൻ തയ്യാറാണെന്ന് ഇത് കാണിക്കുന്നുവെന്നും ബ്രേവ് കോംബാറ്റ് ഫെഡറേഷന്റെ പ്രസിഡന്റും കെഎച്ച്കെ സ്പോർട്സ് സിഇഒയുമായ മുഹമ്മദ് ഷാഹിദ് പറഞ്ഞു.
“ലോകമെമ്പാടുമുള്ള ആളുകളെയും ജീവിതത്തിന്റെ നാനാതുറകളിലെ ആളുകളെയും ആതിഥേയത്വം വഹിക്കാനും സ്വാഗതം ചെയ്യാനുമുള്ള ബഹ്റൈന്റെ കഴിവിനെ ഇത് എടുത്തുകാണിക്കുന്നു. ഈ ആതിഥ്യമര്യാദക്ക് പ്രതിഫലം ലഭിക്കുന്നത് ബഹ്റൈനിന് ഒരു മികച്ച നിമിഷമാണ് സമ്മാനിക്കുന്നതെന്നും ഷാഹിദ് പറഞ്ഞു.