മനാമ: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ‘കോവിഷീൽഡ്’ എന്ന പേരിൽ ഇന്ത്യയിൽ നിർമ്മിച്ച കോവിഷീൽഡ് – അസ്ട്രസെനെക കോവിഡ് -19 വാക്സിന്റെ ആദ്യ ബാച്ച് ബഹ്റൈനിലെത്തി. കോവിഷീൽഡ് വാക്സിനുകളുടെ 100,000 ഡോസുകളാണ് ബഹ്രൈനിലെത്തിയത്. ദേശീയ വാക്സിനേഷൻ പ്രവർത്തന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി വാക്സിൻ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ലഭ്യമാക്കുകകയും തുല്യമായി വിതരണം ചെയ്യുകയും ചെയ്യും.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ സർക്കാരിനും നന്ദി അറിയിച്ചു. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെ എച്ച്ആർഎച്ച് പ്രിൻസ് സൽമാൻ സ്വാഗതം ചെയ്തു. ഇതുവരെ വാക്സിനേഷൻ ലഭിച്ചിട്ടില്ലാത്ത എല്ലാ പൗരന്മാരോടും താമസക്കാരോടും വാക്സിനായി രജിസ്റ്റർ ചെയ്യാൻ അദ്ദേഹം അഭ്യർത്ഥിച്ചു.