
മനാമ: പ്രത്യേക യു.എന്‍. ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന് (ഐ.ടി.യു) പുറത്തിറക്കിയ 2024ലെ ആഗോള സൈബര്‍ സുരക്ഷാ സൂചികയില്‍ (ഗ്ലോബല്‍ സൈബര്‍ സെക്യൂരിറ്റി ഇന്‍ഡക്സ്- ജി.സി.ഐ) ബഹ്റൈന്‍ ഒന്നാം നിരയില്‍ സ്ഥാനം നേടി. 194 രാജ്യങ്ങളുടെ സൈബര്‍ സുരക്ഷാ അവസ്ഥകള്‍ വിലയിരുത്തിയാണ് സൂചിക തയാറാക്കിയത്.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ തുടര്‍നടപടികളും കാരണമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ സി.ഇ.ഒ. ഷെയ്ഖ് സല്മാന് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.
നിയമപരമായ നടപടികള്‍, സാങ്കേതിക നടപടികള്‍, സംഘാടന നടപടികള്‍, ശേഷി വികസനം, സഹകരണം എന്നിവയായിരുന്നു റാങ്കിംഗിന്റെ മാനദണ്ഡങ്ങള്‍. ഇതില്‍ നാലെണ്ണത്തില്‍ ബഹ്റൈന്‍ മുഴുവന്‍ മാര്‍ക്കും നേടി.
