
മനാമ: ബഹ്റൈനിനും ഖത്തറിനുമിടയില്‍ പുതിയ കടല്‍ യാത്രാ പാത ആരംഭിച്ചു.
ബഹ്റൈനിലെ ഖലീഫ ബിന്‍ സല്മാന് തുറമുഖത്തുനിന്ന് ഖത്തറിലെ അല്‍ റുവൈസ് തുറമുഖം വരെയാണ് ഈ ജലപാത. 50 മിനിറ്റാണ് യാത്രാസമയം. പാതയിലൂടെയുള്ള ആദ്യ യാത്രാക്കപ്പല്‍ ഇന്ന് പുറപ്പെട്ടു.
ഗതാഗത, ടൂറിസം, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്. ഇരു രാജ്യങ്ങളിലുമുള്ളവര്‍ക്ക് സുഖകരവും സുരക്ഷിതവുമായ യാത്രാമാര്‍ഗമാണിത്.
പാതയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി ബഹ്റൈന്‍ ഗതാഗത, ടെലിക കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ പ്രതിനിധിസംഘം ഖത്തറിലെ അല്‍ റുവൈസ് തുറമുഖം സന്ദര്‍ശിച്ചു. ഖത്തര്‍ ഗതാഗത മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരും അവരോടൊപ്പമുണ്ടായിരുന്നു. യാത്രാ സൗകര്യങ്ങളും പ്രവര്‍ത്തന നടപടിക്രമങ്ങളും അവര്‍ അവലോകനം ചെയ്തു.


