
മനാമ: ബഹ്റൈൻ പ്രതിഭ വനിതാവേദി അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് സിപിആർ ട്രെയിനിങ് സംഘടിപ്പിച്ചു

ബഹ്റൈൻ പ്രതിഭ വനിതാ വേദിയുടെ പത്തൊമ്പതാം കേന്ദ്രസമ്മേളന അനുബന്ധ പരിപാടികളിൽ ഒന്നായ CPR ട്രെയിനിങ് പ്രതിഭാ സെന്ററിൽ വച്ച് നടന്നു. വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിപിആർ ട്രെയിനിങ് പരിപാടിയുടെ കൺവീനർ ദിവ്യ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഐസിആർഎഫ് മുൻ ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ സിപിആർ ട്രെയിനിങ് ഉദ്ഘാടനം ചെയ്തു. അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഫ്രീഡ എമിലിയ, ബിൻസൺ മാത്യു എന്നിവർ സിപിആർ പരിശീലനത്തിനു നേതൃത്വം നൽകി.

സ്ത്രീകളും പുരുഷന്മാരും അടങ്ങിയ അമ്പതോളം പേർക്ക് പരിശീലനം നൽകുകയും ചെയ്തു. ഉദ്ഘാടകനും പരിശീലകർക്കുമുള്ള ഉപഹാര സമർപ്പണം മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സി.വി നാരായണൻ, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ എന്നിവർ നിർവഹിച്ചു.ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ പരിപാടിയിൽ സന്നിഹിതനായിരുന്നു. സമ്മേളന അനുബന്ധ പരിപാടികളുടെ കൺവീനർ ഹർഷ ബബീഷ് നന്ദി രേഖപ്പെടുത്തി.


