
റിഫ : ബഹ്റൈൻ പ്രതിഭ റിഫ മേഖല ഹാജിയത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “പ്രവാസവും പ്രമേഹവും” എന്ന പേരിൽ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടി അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ ശ്രീമതി അഭിഗൈൽ കരോലിൻ ഡേവിഡ് നയിച്ചു.
പ്രവാസജീവിതത്തിൽ പ്രമേഹ നിയന്ത്രണത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അവർ വിശദമായി സംസാരിച്ചു. പങ്കെടുത്ത നിരവധി പേർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. വിഷയവതാരക സദസ്സുമായി സംവദിക്കുകയും പങ്കെടുത്തവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വ്യക്തമായ മറുപടി നൽകുകയും ചെയ്തു.

ഹാജിയത് യൂണിറ്റ് സെക്രട്ടറി സരിത മേലത്ത് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് നിതിൻ ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, വെസ്റ്റ് റിഫ രക്ഷാധികാരി ചന്ദ്രൻ പിണറായി എന്നിവർ ചേർന്ന് വിഷയവതാരകയ്ക്ക് ഉപഹാരം നൽകി ആദരിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും പ്രോഗ്രാം കൺവീനറുമായ
സജീവ് നന്ദി രേഖപ്പെടുത്തി.

അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. നിരവധി പേർ പരിശോധനയിൽ പങ്കെടുത്തു.


