
മനാമ : കേരള സംസ്ഥാന സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ബഹ്റൈൻ പ്രതിഭ മലയാളം പാഠശാലയിലേക്കുള്ള 2025 -2026 അധ്യയനവർഷത്തെ അഡ്മിഷൻ ആരംഭിച്ചു. ആദ്യവർഷത്തെ ക്ളാസായ മുല്ലയിലേക്ക് മാതൃഭാഷാ പഠനം ആഗ്രഹിക്കുന്ന, 2025 ജനുവരി 1 ന് അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികൾക്ക് പാഠശാലയിൽ ചേരാവുന്നതാണ്.
എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ 9 മണി വരെ പ്രതിഭയുടെ മനാമ, റിഫ സെൻററുകളിലാണ് ക്ളാസുകൾ നടക്കുന്നത്.
താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഇതോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്
https://docs.google.com/forms/d/e/1FAIpQLSfglzvXF-dpKynOSrLStI7KQ2YfAy3B7hGkUnx_RbM22KEgwQ/viewform?usp=header
പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപെടുക 38791131, 33373368, 36063451, 32089644.
ഭാഷാ പ്രചരണത്തിന് വേണ്ടി സംസ്ഥാന സർക്കാരും മലയാളം മിഷനും ചേർന്ന് വിഭാവനം ചെയ്ത മലയാളം പഠനത്തിന് വേണ്ടിയുള്ള ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന ക്ളാസുകളിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
