
മനാമ : മുൻ മുഖ്യമന്ത്രിയും സിപിഐഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വേർപാടിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ബഹ്റൈൻ പ്രതിഭയുടെയും ബഹ്റൈൻ കേരളീയ സമാജത്തിന്റെയും നേതൃത്വത്തിൽ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സംഘടിപ്പിക്കപ്പെട്ട അനുശോചന യോഗത്തിൽ ബഹ്റൈൻ പൊതു സമൂഹത്തിലെ നൂറുകണക്കിന് പേർ പങ്കെടുത്തു.
പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതം ആശംസിച്ച യോഗത്തിൽ കേരളീയ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ തുടങ്ങി ബഹ്റൈനിലെ വിവിധ സംഘടനാ പ്രതിനിധികളും പൊതു പ്രവർത്തകരും ഉൾപ്പെടെ വി എസ് നാടിന് നൽകിയ മഹത്തായ രാഷ്ട്രീയ – സാമൂഹിക സംഭാവനകളെയും, അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും അനുസ്മരിച്ച് സംസാരിച്ചു.
