മനാമ : ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളെ എല്ലാം കുറ്റവിമുകതമാക്കിയ വിധി ഇന്ത്യയുടെ മതേതര ജനാധിപത്യ പാരമ്പര്യത്തിനേറ്റ കനത്ത പ്രഹരം ആണെന്ന് ബഹ്റൈൻ പ്രതിഭ ചൂണ്ടിക്കാട്ടി. ഈ വിധി പുറപ്പെടുവിക്കാൻ നീണ്ട 28 വർഷങ്ങളെടുത്തു, എന്നിട്ടും നീതി നടപ്പാക്കപ്പെട്ടില്ല. കുറ്റകൃത്യത്തിന് നേതൃത്വം നൽകാൻ സംഭവസ്ഥലത്തുണ്ടായിരുന്ന, പള്ളി പൊളിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട എല്ലാ ബിജെപി- വിഎച്ച്പി- ആർഎസ്എസ് ഉന്നതനേതാക്കളും നിരപരാധികളാണെന്ന കണ്ടെത്തലാണ് ഉണ്ടായത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വർഷം നവംബർ 8ന് പുറപ്പെടുവിച്ച അയോദ്ധ്യ വിധിന്യായത്തിൽ പള്ളി പൊളിച്ചതിനെ കടുത്ത നിയമലംഘനമെന്ന് സുപ്രീംകോടതി വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ ലഖ്നൗ കോടതി ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളികൾ മുഴുവൻ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഈ വിധി, ഭരണഘടനയാൽ നയിക്കപ്പെടുന്ന മതേതര-ജനാധിപത്യ രാജ്യമെന്നുള്ള, ഇന്ത്യയുടെ പ്രതിച്ഛായയെ ലോക രാജ്യങ്ങൾക്കിടയിൽ കളങ്കപ്പെടുത്തും.അന്നത്തെ ചീഫ് ജസ്റ്റിസിന്റെ കീഴിലുള്ള ഭരണഘടന ബെഞ്ച് പള്ളിപൊളിക്കലിനെ ‘അസാമാന്യമായ’ നിയമലംഘനം എന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നിട്ടാണ് ഇപ്പോൾ ഈ വിധി. സാംസ്കാരിക ദേശീയതയുടെ പേരിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നവർക്ക് ഊർജ്ജം പകരുന്നതാണ് ഈ വിധി എന്നും ബഹ്റൈൻ പ്രതിഭ പ്രസിഡന്റ് കെ എം സതീഷ് , ജനറൽസെക്രെട്ടറി ലിവിൻ കുമാർ എന്നിവർ പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.