
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജെ.ഇ.ഇ. പ്രവേശന പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്ന് ബഹ്റൈന്‍ പ്രതിഭ രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതിയോട് ഇ മെയില്‍ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ കാരണം ജെ.ഇ.ഇ. പ്രവേശന പരീക്ഷ എഴുതാന്‍ ബഹ്റൈനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാകേന്ദ്രമില്ല എന്നത് നൂറുകണക്കിന് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഉന്നത പഠനത്തിനായി ജെ.ഇ.ഇ. പരീക്ഷ എഴുതാന്‍ കാത്തിരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് ഇതോടെ ആശങ്കയിലായത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ വിമാന സര്‍വീസുകള്‍ പരിമിതമായതും ഉള്ള വിമാനങ്ങളിലെ ഉയര്‍ന്ന യാത്രാക്കൂലിയും നിരവധി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.
ഈ വിഷയത്തില്‍ അടിയന്തര ഇടപെടലും പരിഹാരവുമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി പ്രതിഭ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.


