മനാമ : ബഹറിൻ പ്രതിഭ ബാലവേദിയുടെ നേതൃത്വത്തിൽ പ്രതിഭ അംഗങ്ങളുടെ അഞ്ചുവയസു മുതൽ പതിനേഴ് വയസ് വരെയുള്ള കുട്ടികൾക്കായ് ജൂലൈ മാസം 10 മുതൽ ആഗസ്ത് മാസം 12 വരെ നീണ്ടു നിൽക്കുന്ന വേനലവധി ക്യാമ്പ് ” വേനൽ തുമ്പികൾ 22″ സംഘാടക സമിതി യോഗം പ്രതിഭ തറവാട്ടിൽ ചേർന്നു. ഷീബ രാജീവനാണ് കൺവീനർ. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി യോഗം ഉത്ഘാടനം ചെയ്തു.

കേന്ദ്ര കമ്മിറ്റി അംഗം അനഘ രാജീവൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രതിഭ പ്രസിഡണ്ട് ജോയ് വെട്ടിയാടൻ അദ്ധ്യക്ഷത വഹിച്ചു . പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, രക്ഷാധികാരി സമിതി അംഗങ്ങളായ എൻ.കെ. വീരമണി, ലിവിൻ കുമാർ , ഷെറീഫ് കോഴിക്കോട് , ബിനു മണ്ണിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ജൂലൈ പത്തിന് പ്രതിഭ ആസ്ഥാനത്ത് ആരംഭിക്കുന്ന ആടാം പാടാം അറിയാം എന്ന വേനൽ തുമ്പി ക്യാമ്പിന് നേതൃത്വം നൽകുന്നത് കേരളത്തിൽ നിരവധിയായ ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ ബാലസംഘം സംസ്ഥാന രക്ഷാധികാരി അംഗം ഹരിഹരനുണ്ണിയാണ്.
