
മനാമ: ബഹ്റൈനിൽ ആദ്യ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നതിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വർഷം സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കും. മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയവുമായി സഹകരിച്ചാണ് ബഹ്റൈൻ പോസ്റ്റ് വകുപ്പ് സ്റ്റാമ്പുകൾ ഇറക്കുന്നത്.
സ്റ്റാമ്പുകളിൽ മനാമയിലെ ആദ്യ മുനിസിപ്പൽ കെട്ടിടത്തിന്റെ ചിത്രമുണ്ടാകും.
ആദ്യ ദിവസത്തെ സ്റ്റാമ്പ് കവറിന് ഒരു ദിനാറും 10 ഷീറ്റ് സ്റ്റാമ്പുകൾകൾക്ക് 5 ദിനാറും വിലയുണ്ടാകും. ബഹ്റൈൻ നാഷണൽ മ്യൂസിയം, മുഹറഖ്, അൽ ഹിദ്ദ്, മനാമ പോസ്റ്റ് ഓഫീസുകളിലും ഡിപ്ലോമാറ്റിക് ഏരിയ, ബഹ്റൈൻ മാൾ, സിത്ര, അൽ ബുദയ്യ, ഹമദ് ടൗൺ, ഇസ ടൗൺ, സനദ് എന്നിവിടങ്ങളിലും സ്റ്റാമ്പുകൾകൾ ലഭ്യമായിരിക്കും.
ശനി മുതൽ വ്യാഴം വരെയുള്ള പതിവ് പ്രവൃത്തി സമയങ്ങളിലായി രിക്കും വിൽപ്പന.
