മനാമ: 2020 മാർച്ച് 17 ലെ കണക്കനുസരിച്ച് ബഹറിനിലെ ജനസംഖ്യ 1.5 ദശലക്ഷം കവിഞ്ഞതായി റിപ്പോർട്ട്. രാജ്യത്ത് മൊത്തം 15,01,635 വ്യക്തികളാണ് ഉള്ളത്. അവരിൽ 7,12,362 പേർ ബഹ്റൈനികളും 7,89,273 പേർ വിദേശികളുമാണ്.
രാജ്യത്തെ മൊത്തം ബഹ്റൈനികൾ 47.4 ശതമാനമാണ്. വിദേശികൾ 52.6 ശതമാനമാണ്. ആഭ്യന്തരമന്ത്രി അവതരിപ്പിച്ച 2020 ലെ സെൻസസ് മന്ത്രിസഭ അംഗീകരിച്ചു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഫസ്റ്റ് ഡെപ്യൂട്ടി പ്രീമിയറുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് വിവരങ്ങൾ അംഗീകരിച്ചത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
സെൻട്രൽ ഇൻഫോർമാറ്റിക്സ് ഓർഗനൈസേഷൻ പുറപ്പെടുവിച്ച 2010 ലെ ഔദ്യോഗിക സെൻസസിൽ മൊത്തം ജനസംഖ്യ 12,34,571 ആയിരുന്നു. 2014 ലെ ജനസംഖ്യ 1.316 ദശലക്ഷമായിരുന്നു. ഇത് 2020 ൽ 1.592 ദശലക്ഷത്തിലും 2030 ൽ 2.128 ദശലക്ഷത്തിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1999 ൽ ഇത് 6,21,000 ആയിരുന്നു. ശരാശരി ജനസംഖ്യാ വളർച്ചാ നിരക്ക് 7.4 ശതമാനമാണ്.