
മസ്കത്ത്: ഖുറം നാച്ചുറല്‍ പാര്‍ക്കിലെ മസ്കത്ത് നൈറ്റ്സില്‍ ബഹ്റൈന്‍ പവലിയന് ഒമാനിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. ജുമാ ബിന്‍ അഹമ്മദ് അല്‍ കാബി ഉദ്ഘാടനം ചെയ്തു.
ജനുവരി 1 മുതല്‍ 31 വരെ നടക്കുന്ന പരിപാടിയില്‍ നിരവധി ബഹ്റൈന്‍ സംരംഭകരുടെ പങ്കാളിത്തമുണ്ട്. പ്രാദേശിക പരിപാടികളില്‍ രാജ്യത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുക, ചെറുകിട- ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ പ്രതിഫലിപ്പിക്കുക, ബഹ്റൈനും ഒമാനും തമ്മിലുള്ള അടുത്ത ബന്ധം കൂടുതല്‍ വികസിപ്പിക്കുക എന്നിവയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.
ഒമാനി തലസ്ഥാനമായ മസ്കത്തില് ഒരു വ്യതിരിക്തമായ സാംസ്കാരിക, സാമൂഹിക പരിപാടി എന്ന നിലയില്‍ മസ്കറ്റ് നൈറ്റ്സിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഡോ. അല്‍ കാബി പറഞ്ഞു. വരും കാലങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ എല്ലാ മേഖലകളിലും കൂടുതല്‍ സംയുക്ത പങ്കാളിത്തവും പ്രവര്‍ത്തനങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


