
മനാമ: സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് ഓഫ് പലസ്തീൻ ചെയർമാൻ മേജർ ജനറൽ ജിബ്രിൽ റജൗബും ബഹ്റൈൻ യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖിയും കൂടിക്കാഴ്ച നടത്തി.
യുവജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്തു.
യുവജനകാര്യങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ബഹ്റൈനും പലസ്തീനും തമ്മിലുള്ള ശക്തമായ ബന്ധത്തെയും
ഇരു രാജ്യങ്ങളും തമ്മിലുള്ള യുവജന ബന്ധം ശക്തിപ്പെടുത്താനും ഈ മേഖലയിലെ സഹകരണത്തിനുള്ള അവസരങ്ങൾ വിപുലീകരിക്കാനും ചെയർമാൻ നടത്തുന്ന ശ്രമങ്ങളെയും മന്ത്രി അഭിനന്ദിച്ചു.
ബഹ്റൈനുമായി ശക്തമായ യുവജന പങ്കാളിത്തം കെട്ടിപ്പടുക്കാൻ ഫലസ്തീൻ ആഗ്രഹിക്കുന്നതായിമേജർ ജനറൽ റജൗബ് പറഞ്ഞു.
