മനാമ: ബഹ്റൈൻ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപം സ്ഥിതിചെയ്യുന്ന ഫുഡ് ട്രക്ക് ഏരിയ തുറന്നു. ഇന്നലെ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽസയാനിയാണ് തുറന്നു നൽകിയത്.
ദേശീയ പദ്ധതി 50 ഫുഡ് ട്രക്കുകൾക്കായി സ്റ്റേഡിയത്തിന് സമീപം സ്ഥലം അനുവദിച്ചു. ഫുഡ് ട്രക്കുകൾ വൈകുന്നേരം 4 മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും.