
മനാമ: മനുഷ്യക്കടത്തിനെതിരെ പോരാടാനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള ഉറച്ച പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട് ബഹ്റൈന്‍ മനുഷ്യക്കടത്ത് വിരുദ്ധ ദിനം ആചരിച്ചു.
മനുഷ്യക്കടത്തിനെതിരെ പോരാടുന്നതില്‍ ബഹ്റൈന്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്നതിലും ഇരകളെ സംരക്ഷിക്കുന്നതിലും പബ്ലിക് പ്രോസിക്യൂഷന്റെ പങ്ക് വ്യക്തമായതാണെന്നും അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫാദേല്‍ അല്‍ ബുഐനൈന്‍ പറഞ്ഞു.
മനുഷ്യക്കടത്ത് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു പ്രത്യേക യൂണിറ്റ് സ്ഥാപിച്ച മേഖലയിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്റൈന്‍. അത്തരം കുറ്റകൃത്യങ്ങളുടെ സങ്കീര്‍ണ്ണതയും വ്യാപ്തിയും രാജ്യം വ്യക്തമായി മനസ്സിലാക്കുന്നുണ്ടെന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
