മനാമ: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷത്തിന്റെ ഒരു ഭാഗത്തും ബഹ്റൈന്‍ ഇല്ലെന്ന് ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ വ്യക്തമാക്കി.
നമുക്കു ചുറ്റും നടക്കുന്ന യുദ്ധത്തില്‍ ബഹ്റൈന്‍ ഭാഗമല്ലെന്നും ഈ സംഘര്‍ഷത്തിലേക്ക് രാജ്യത്തെ വലിച്ചിഴയ്ക്കാന്‍ അനുവദിക്കില്ലെന്നും ഒരു ഉന്നതതല യോഗത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യം കെട്ടിപ്പടുത്ത സമാധാനം, സ്ഥിരത, ഐക്യം എന്നിവ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശൂറ കൗണ്‍സിലിലെയും പ്രതിനിധി സഭയിലെയും അംഗങ്ങള്‍, മന്ത്രിമാര്‍, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍, മറ്റു വിവിധ വകുപ്പുകളിലെ ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
