മനാമ: വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ (യുഎൻഡബ്ല്യുടിഒ) സെക്രട്ടറി ജനറൽ സ്ഥാനം വഹിക്കാൻ ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ഷെയ്ക മായ് ബിന്ത് മുഹമ്മദ് അൽ ഖലീഫയെ ബഹ്റൈൻ നാമനിർദേശം ചെയ്തു. ടൂറിസം രംഗത്തെ പ്രവർത്തനങ്ങളും സംഭാവനകളും മാനിച്ച് 2017 ൽ യുഎൻഡബ്ല്യുടിഒ ശൈഖ മായെ അന്താരാഷ്ട്ര സുസ്ഥിര ടൂറിസം ഫോർ ഡവലപ്മെന്റിന്റെ അംബാസിഡർ പദവി നൽകി ആദരിച്ചിരുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
2008 മുതൽ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഓഫ് കൾച്ചർ ആന്റ് നാഷണൽ ഹെറിറ്റേജ് (2002-2004), (2005-2008), സാംസ്കാരിക, വിവര മന്ത്രി (2008-2010), സാംസ്കാരിക മന്ത്രി (2010-2015) എന്നിവയുൾപ്പെടെ നിരവധി ഔദ്യോഗിക പദവികൾ ഷെയ്ക മായ് വഹിച്ചിട്ടുണ്ട്. നിലവിൽ ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസിന്റെ പ്രസിഡന്റും അറബ് റീജിയണൽ സെന്റർ ഫോർ വേൾഡ് ഹെറിറ്റേജ് ഡയറക്ടർ ബോർഡ് ചെയർവുമണുമാണ്.
ബഹ്റൈന്റെ ടൂറിസം മേഖലയ്ക്ക് നിരവധി നേട്ടങ്ങളും അഭിവൃദ്ധിയും വികസനവും കൈവരിക്കുന്നതിന് നിർണായക പങ്കുവഹിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്.