മനാമ: ബഹ്റൈനിൽ അടുത്തിടെ റിപ്പോർട്ട് ചെയ്ത മിക്ക കോവിഡ് കേസുകളിലും ജനിതകമാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തി. ബിഡിഎഫ് ഹോസ്പിറ്റലിലെ മൈക്രോബയോളജിസ്റ്റും കോവിഡിനെ നേരിടുന്ന നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ് അംഗവുമായ ഡോക്ടർ ലെഫ്റ്റനൻ കേണൽ മനാഫ് അൽ ഖഹ്താനിയാണ് ഇക്കാര്യം പറഞ്ഞത്.
[real3dflipbook pages=”https://ml.starvisionnews.com/wp-content/uploads/2021/02/gxaarhjg_kgy-page-001-1-min-1.jpg” thumbs=”https://ml.starvisionnews.com/wp-content/uploads/2021/02/gxaarhjg_kgy-page-001-1-min-1.jpg”]
ജനിതകമാറ്റം വന്ന കൊറോണ വൈറസാണ് ബഹ്റൈനിലെ കോവിഡ് കേസുകളിൽ ഉണ്ടായ വർദ്ധനവിന് കാരണമെന്ന് അൽ ഖഹ്താനി പറഞ്ഞു. ജനിതകമാറ്റം വന്ന കൊറോണ വൈറസ് കൂടുതൽ അപകടകാരിയാണെന്നും അതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.