
ഇസ്ലാമാബാദ്: ഇസ്ലാമാബാദില് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഓഫ് നഴ്സിംഗ് ആന്റ് അസോസിയേറ്റഡ് മെഡിക്കല്‍ സയന്‍സസ് ബഹ്റൈന്‍ സായുധ സേനയുടെ സുപ്രീം കമാന്‍ഡറായ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് വേണ്ടി നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
പാകിസ്ഥാന് സായുധ സേനയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്മാന് ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സ, റോയല്‍ മെഡിക്കല്‍ സര്‍വീസസ് (ആര്.എം.എസ്) കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഫഹദ് ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു.
2014ല്‍ പാകിസ്ഥാന് സന്ദര്‍ശിച്ച വേളയില്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം 2016 ഓഗസ്റ്റില്‍ ബഹ്റൈനും പാകിസ്ഥാനും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല സ്ഥാപിതമായത്. 2017 ജനുവരിയിലാണ് തറക്കല്ലിട്ടത്.
