
ടോക്കിയോ: വന്‍ അന്താരാഷ്ട്ര ജനപങ്കാളിത്തത്തിനും സാംസ്കാരിക ബന്ധത്തിന്റെ ചൈതന്യമുള്‍ക്കൊള്ളുന്ന ഉത്സവാന്തരീക്ഷത്തിനുമിടയില്‍ എക്സ്പോ 2025 ഒസാക്കയിലെ ബഹ്റൈന്‍ പവലിയനില്‍ ബഹ്റൈന്റെ ദേശീയ ദിനാഘോഷങ്ങള്‍ സമാപിച്ചു.
ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ സെപ്റ്റംബര്‍ 17 മുതല്‍ 20 വരെയാണ് ദേശീയ ദിനാഘോഷം നടന്നത്.
ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് സംഘടിപ്പിച്ച ആഘോഷങ്ങള്‍ നിരവധി എക്സ്പോ വേദികളിലായി നടന്നു. സംഗീത, നാടോടി ബാന്‍ഡുകളും കലാകാരന്മാരും സര്‍ഗപ്രതിഭകളും ബഹ്റൈന്റെ സ്വത്വത്തിന്റെയും സാംസ്കാരിക ചരിത്രത്തിന്റെയും സമ്പന്നത പ്രദര്‍ശിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.
