
ന്യൂയോര്‍ക്ക്: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി.
ബഹ്റൈനും ഐക്യരാഷ്ട്രസഭയും അതിന്റെ അനുബന്ധ ഏജന്‍സികളും തമ്മിലുള്ള സഹകരണത്തെക്കുറിച്ചും പൊതു താല്‍പ്പര്യമുള്ള മേഖലകളിലെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
ഗാസ മുനമ്പിലെ സ്ഥിതി, വെടിനിര്‍ത്തല്‍ നിലനിര്‍ത്തല്‍, സാധാരണക്കാരെ സംരക്ഷിക്കല്‍, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കല്‍, സംഘര്‍ഷങ്ങള്‍ കുറയ്ക്കല്‍ എന്നിവ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങള്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അവര്‍ അഭിപ്രായങ്ങള്‍ കൈമാറി. ഗാസ മുനമ്പിലെ കഠിനമായ മാനുഷിക സാഹചര്യത്തെക്കുറിച്ചും ജനതയ്ക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ഐക്യരാഷ്ട്രസഭയും അതിന്റെ വിവിധ ഏജന്‍സികളും വഹിക്കുന്ന പങ്കിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
