
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം യോഗത്തിനിടയില്‍ ബഹ്റൈന്‍ ധനകാര്യ- ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയില്‍ ബഹ്റൈന്‍ സുസ്ഥിര വികസന മന്ത്രിയും സാമ്പത്തിക വികസന ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്ത് അലി അല്‍ഖുലൈഫ്, വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു, ബഹ്റൈന്‍ മുംതലകത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ സി.ഇ.ഒ. ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും സംബന്ധിച്ചു.
വിവിധ മേഖലകളില്‍, പ്രത്യേകിച്ച് ധനം, സമ്പദ്വ്യവസ്ഥ, നിക്ഷേപം എന്നിവയില്‍ ബഹ്റൈന്‍-ഇന്ത്യ ബന്ധങ്ങളുടെ തുടര്‍ച്ചയായ വികസനവും വളര്‍ച്ചയും മന്ത്രി പരാമര്‍ശിച്ചു. ഇരുവരും ബഹ്റൈന്‍- ഇന്ത്യ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. സാമ്പത്തിക സഹകരണവും പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
