
മനാമ: ബഹ്റൈന്‍ നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസിഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫും ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന് ജേക്കബും കൂടിക്കാഴ്ച നടത്തി.
വിവിധ മേഖലകളില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത ഖലഫ് എടുത്തുപറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന ബഹ്റൈന്റെ വിപുലമായ തൊഴില്‍ നിയമനിര്‍മ്മാണവും സാമ്പത്തിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന ബിസിനസ് സൗഹൃദ അന്തരീക്ഷവും അദ്ദേഹം പരാമര്‍ശിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ ഇന്ത്യന്‍ അംബാസഡര്‍ പ്രശംസിച്ചു. വിവിധ മേഖലകളില്‍, പ്രത്യേകിച്ച് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ ബഹ്റൈന്‍ കൈവരിച്ച പുരോഗതിയെയും വികസനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈനിലെ തൊഴില്‍ നിയമങ്ങള്‍ അന്താരാഷ്ട്ര തൊഴില്‍ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും മേഖലയിലെ മികച്ച രീതികളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
