മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ ഇരുപതാമത് വികാരിയായി മൂന്നുവർഷം സേവനം അനുഷ്ഠിച്ച റവ. ഡേവിഡ് വർഗീസ് ടൈറ്റസിനും കുടുംബത്തിനും ഇടവക യാത്രയയപ്പ് നൽകി. മാർത്തോമാ കോംപ്ലക്സിൽ ഇടവക സഹ വികാരി റവ.ബിബിൻസ് മാത്യൂസ് ഓമനാലിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇടവക വൈസ് പ്രസിഡന്റ് ജോൺസൺ ടി തോമസ് സ്വാഗതം പറഞ്ഞു. ഇടവക ട്രസ്റ്റി മാരായ എബ്രഹാം തോമസ് ബിജു കുഞ്ഞച്ചൻ എന്നിവർ ആശംസകൾ അറിയിക്കുകയും ഇടവകയുടെ ഉപഹാരം കൈമാറുകയും ചെയ്തു. ഇടവക അൽമായ ശുശ്രൂഷകരായ റിബു ബേബി മാത്യു, മെൽവിൻ തോമസ് ജോൺ എന്നിവരും പങ്കെടുത്ത യോഗത്തിൽ സെക്രട്ടറി ഷെറി മാത്യൂസ് നന്ദി അറിയിച്ചു. സുനിൽ ജോൺ, ചാക്കോ പി മത്തായി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു