മനാമ: ബഹ്റിൻ ദേശീയ ദിനത്തോടനുബന്ധിച്ച് കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തിൽ തങ്ങളുടെ ജീവൻ ഗണ്യമാക്കാതെ ആതുരശുശ്രൂഷമേഖലകളിൽ കോവിഡ് വിഭാഗത്തിൽ പ്രവർത്തിച്ച ബഹ്റിൻ മാർത്തോമ്മാ ഇടവകാംഗങ്ങളായ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നു. ബഹ്റൈൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ മാസം 18-ആം തീയതി വെള്ളിയാഴ്ച വിശുദ്ധകുർബാനശുശ്രൂഷയേ തുടർന്ന് രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ആദരിക്കൽ ചടങ്ങ് നടക്കും. മാർത്തോമ്മാ സുറിയാനി സഭയുടെ 22ാം മാർത്തോമ്മാ ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ട അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുമേനിയെ ബഹ്റിൻ മാർത്തോമ്മ ഇടവക ആദരിക്കും.
റൈറ്റ് റവ. ഡോ. തീയോഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത എപ്പിസ്കോപ്പ പൊതുസമ്മേളനം ഉൽഘാടനം ചെയ്യും. ബഹ്റൈൻ ആരോഗ്യ മന്ത്രിയുടെ അണ്ടർ സെക്രട്ടറി മുഖ്യാതിഥിയായിരിക്കും . കേരളത്തിൻറെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറും, തിരുവനന്തപുരത്ത് എംപി ശശി തരൂരും, കേരള മുൻ പോലീസ് ചീഫ് ജേക്കബ് പുന്നൂസും ആശംസകൾ അറിയിക്കും. തുടർന്ന് കോവിഡ് 19 മുൻനിരയിൽ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരെ ആദരിക്കും.