മനാമ: കോവിഡ് 19 എന്ന മഹാമാരിയുടെ ആശങ്കൾക്കും , വേദനകൾക്കും നടുവിൽ ചരിത്രത്തിന്റെ ഏടുകളിൽ എഴുതി ചേർക്കുവാൻ വിവര സാങ്കേതിക വിദ്യയുടെ പുരോഗതിയാൽ, “പ്രത്യാശയിൽ നങ്കുരമിട്ട് ” ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2020-2021 വർഷത്തെ യുവജന കൺവെൻഷൻ സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെട്ടു.
ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരിയും സഖ്യം പ്രസിഡന്റും ആയ റവ. മാത്യു കെ. മുതലാളി അച്ചന്റെഅദ്ധ്യക്ഷതയിലും , സഖ്യം വൈസ് പ്രസിഡന്റും, കെ. സി. ഇ. സി പ്രസിഡന്റും ആയ റവ. വി.പി.ജോൺ അച്ചന്റെ സാന്നിദ്ധ്യത്തിലും നടത്തപ്പെട്ട യുവജന കൺവെൻഷനിൽ മുഖ്യ പ്രാസംഗികനായിരുന്ന റവ. ജേക്കബ് ജോൺ ( അൽ -ഐൻ മാർത്തോമ്മാ ഇടവകവികാരി ) പ്രാരംഭ ദിനത്തിൽ ,ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ പൂർണ്ണമായ് വിശ്വസിച്ച്, പ്രാർത്ഥനയിൽ ഉത്സകരായ് സമയം വേർതിരിച്ച് ബലം പ്രാപിച്ചാൽ നമുക്ക് ഏത് പ്രതിസന്ധിഘട്ടങ്ങളേയും അതിജിവിക്കുവാൻ സാധിക്കും എന്നും, രണ്ടാം ദിനത്തിൽ , ജീവിതത്തിൽ ആത്മ സംയമനം പാലിച്ച് അശുദ്ധിയെ ജീവിതത്തിൽ നിന്ന് അകറ്റി വിശുദ്ധമായ ജീവിതം നയിക്കപ്പെടണം എന്നും തന്റെ വചന ധ്യാനത്തിലൂടെ അച്ചൻ ഉത്ബോധിപ്പിച്ചു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
യുവജനസഖ്യം ജോയിന്റ് സെക്രട്ടറി നിതീഷ് തോമസ് ജോയി സ്വാഗതം ആശംസിക്കുകയും , രണ്ട് ദിവസങ്ങളിലായി നടത്തപ്പെട്ട കൺവെൻഷനിൽപ്രാരംഭ പ്രാർത്ഥനാ, മദ്ധ്യസ്ഥ പ്രാർത്ഥന എന്നീ ഉത്തരവാദിത്വങ്ങൾ , ചാൾസ് വർഗ്ഗീസ്, ആൻ വിൻസി സഖറിയാ, ഹന്ന റേച്ചൽ ഏബ്രഹാം , അഖിൽ വർഗ്ഗീസ് , രാജീവ് പി. മാത്യു , റൂബി റെഞ്ചി, ദീപ്തി ബിജു , എന്നിവർ യഥാക്രമം നിർവഹിച്ചു. ശ്രുതി മധുരമായ ഗാനങ്ങൾ ആലപിച്ച യുവജനസഖ്യം ഗായക സംഘത്തിനും, ഐ. ടി. ടീമിനും, സന്നിഹിതരായ ഏവർക്കും യുവജനസഖ്യം വൈസ് പ്രസിഡന്റ് ഡെൻസി അനോജ് ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ കൃതജ്ഞത അറിയിച്ചു. യുവജനസഖ്യംകൺവൻഷൻ കൺവീനനായി ജോബി ജോൺസൻ പ്രവർത്തിച്ചു.