മനാമ: 2020 ഡിസംബർ 18 വെള്ളിയാഴ്ച്ച രാവിലെ 10.30 ന് സൂം പ്ലാറ്റ്ഫോമിലൂടെ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 22ാം മാർത്തോമ്മാ ആയി സ്ഥാനാരോഹണം ചെയ്യപ്പെട്ട നി. വ. ദി. മ. ശ്രീ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് അനുമോദനാശംസകൾ ബഹ്റൈൻ മാർത്തോമ്മാ ഇടവക അർപ്പിച്ചു. ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യം ബഹ്റിൻ ദേശീയ ദിനത്തോടനുബന്ധിച്ച് കോവിഡ് – 19 പ്രതിസന്ധി കാലഘട്ടത്തിൽ തങ്ങളുടെ ജീവൻ ഗണ്യമാക്കാതെ ആതുരശുശ്രൂഷമേഖലകളിൽ കോവിഡ് വിഭാഗത്തിൽ പ്രവർത്തിച്ചവരായ ബഹ്റിൻ മാർത്തോമ്മാ ഇടവകാംഗങ്ങളായ ആരോഗ്യപ്രവർത്തകരെ ഹാദത് തക്രിം എന്ന പരിപാടിയിലൂടെ ആദരിച്ചു.
For Appointment Click: https://www.kimshealth.org/bahrain/muharraq/
നി. വ. ദി. മ. ശ്രീ. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്ത പൊതുസമ്മേളനത്തിൽ ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. മാത്യു കെ . മുതലാളി അദ്ധ്യക്ഷ പ്രസംഗവും , ഇടവക സെക്രട്ടറി റെജി ടി. ഏബ്രഹാം സ്വാഗതവും,സഹവികാരിയും, കെ. സി.ഇ.സി യുടെ പ്രസിഡന്റുമായ റവ. വി.പി.ജോൺ, കേരള മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസ്, കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ റവ. ഫാ. ഡേവിസ് ചിറമേൽ, ഇടവക വൈസ് പ്രെസിഡന്റ് ചാക്കോ പി. മത്തായി, ഇടവക സീനിയർ മെമ്പറും അൽമോയ്ഡ് ഗ്രൂപ്പിന്റെ ഡയറക്ടറും, സിഇഒയുമായ എം. ടി. മാത്യൂസ് ,യുവജനസഖ്യം സെക്രട്ടറി കെവിൻ ജേക്കബ് എന്നിവർ ആശംസകളും അർപ്പിച്ചു.
യുവജനസഖ്യം പ്രവർത്തകർ അവതരിപ്പിച്ച സ്കിറ്റും, തീം സോങ്ങും ഈ ചടങ്ങിന് ഏറെ മികവേകി. യുവജനസഖ്യം വൈസ് പ്രസിഡന്റ് ഡെൻസി അനോജ്, പ്രോഗ്രാം കൺവീനർ ആൻ വിൻസി സഖറിയാ എന്നിവർ പങ്കെടുത്ത യോഗത്തിൽ യുവജനസഖ്യം ലേഡി സെക്രട്ടറിയും പ്രോഗ്രാം കൺവീനറും ആയ ദീപ്തി ബിജു എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു.