മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ യുടെ നിര്യാണത്തില്‍ ബഹ്റൈൻ ലാൽ കെയെർസ് അനുശോചനം രേഖപ്പെടുത്തി.
ദീര്‍ഘവീക്ഷണവും ഇച്ശാശക്തിയും, പ്രത്യേകിച്ചു പ്രവാസികളോട് സഹാനുഭൂതിയുമുള്ള ഭരണാധികാരിയായിരുന്നു ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നതോടൊപ്പം രാജ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നതായി ലാൽ കെയെർസ് ബഹ്റൈൻ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, പ്രസിഡന്റ് ഫൈസൽ എഫ്.എം, സെക്രട്ടറി ഷൈജു എന്നിവർ അറിയിച്ചു.