
മനാമ: ബഹ്റൈനില്‍ തൊഴില്‍ മന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ നിയമകാര്യ മന്ത്രിയെ ചുമതലപ്പെടുത്തിക്കൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (19) പുറപ്പെടുവിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയും അതിന് മന്ത്രിസഭട അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നുമാണ് രാജാവിന്റെ ഉത്തരവ്.
ഉത്തരവ് പ്രകാരം നിയമകാര്യ മന്ത്രി തന്റെ ചുമതലകള്‍ക്ക് പുറമെ ആറു മാസത്തേക്ക് തൊഴില്‍ മന്ത്രിയുടെ ചുമതലകളും നിര്‍വഹിക്കും. പുറപ്പെടുവിച്ച തിയതി മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
