
മനാമ: ബഹ്റൈന്‍- കുവൈത്ത് സംയുക്ത ഉന്നത സമിതിയുടെ പന്ത്രണ്ടാമത്തെ യോഗം ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെയും കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യഹ്ത്യയുടെയും അധ്യക്ഷതയില്‍ ചേര്‍ന്നു.
ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധവും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയുടെയും നിര്‍ദേശപ്രകാരമുള്ള ഇരു രാജ്യങ്ങളുടെയും വികസനവും അല്‍ സയാനി ചൂണ്ടിക്കാട്ടി.
നിലവിലെ പ്രാദേശിക- അന്തര്‍ദേശീയ വിഷയങ്ങളില്‍ രണ്ട് വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള തുടര്‍ച്ചയായ സഹകരണം, ഏകോപനം, കൂടിയാലോചന എന്നിവയുടെ പ്രാധാന്യം, പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അവ നല്കുന്ന പ്രത്യാഘാതങ്ങള്‍, മേഖലയിലെ രാജ്യങ്ങളുടെ താല്പര്യങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ എന്നിവ അദ്ദേഹം പരാമര്‍ശിച്ചു.


