മനാമ: ബഹ്റിന്റെ ഉയർച്ചക്കും പുരോഗതിക്കു മായി കഠിനപ്രയത്നം ചെയ്ത ദീർഘവീക്ഷണമുള്ള ഷെയ്ക്ക് ഖലീഫ ലോകത്തിനുമുന്നിൽ ബഹ്റിന്റെ പേരും പ്രശസ്തിയും ഉയർത്താനും രാജ്യത്തു സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും മുഖ്യ പങ്കു വഹിച്ച ഏറ്റവും ആദരീയണനായ ഒരു ഭരണാധികാരിയായിരുന്നു. ദീർഘ വീഷണവും ഇച്ഛാശക്തിയും പ്രവാസികളോട് പ്രത്യേകിച്ചും ഇന്ത്യക്കാരോട് സഹനുഭൂതിയുള്ള ഒരു ഭരണാധികാരിയായിരുന്നു ഹിസ് ഹൈനെസ്സ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ.ഈ രാജ്യത്ത് ഒരു വേർതിരിവുകളും ഇല്ലാതെ ഏതൊരു പ്രവാസിക്കും ജീവിക്കുവാനുള്ള സുരക്ഷിതത്വം ഒരുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവായിരുന്നു ഷെയ്ക്ക് ഖലീഫ.
ആധുനിക ബഹ്റൈൻ കെട്ടിപ്പടുക്കുന്നതിൽ വിലമതിക്കാൻ ആവാത്ത പങ്കു വഹിച്ച ഭരണാധികാരിയുന്നു ഷെയ്ക്ക് ഖലീഫഎന്നും കെ പി ഫ് അംഗങ്ങൾ അനുസ്മരിച്ചു.ബഹ്റൈൻ ജനതയ്ക്കും രാജ കുടുംബങ്ങൾക്കും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വിടവാങ്ങൽ ഒരു തീരാ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. റോയൽ കുടുംബത്തോടും ഭരണാധികളോടും ജനങ്ങളോടും ഒപ്പം ഈ വലിയ ദുഃഖത്തിൽ പങ്കു ചേരുന്നതായും കെപിഫ് അംഗങ്ങൾ അറിയിച്ചു.