
മനാമ: ബഹ്റൈനും കൊറിയയും നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാറില്‍ ഒപ്പുവെച്ചു. ബഹ്റൈന്‍ ഗവണ്മെന്റിന് വേണ്ടി സാമ്പത്തിക, ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫയും ബഹ്റൈനിലെ കൊറിയന്‍ അംബാസഡര്‍ ഡോ. ഹൂന്‍സെങ് കൂവുമാണ് കരാറില്‍ ഒപ്പുവെച്ചത്.
ബഹ്റൈനും കൊറിയയും തമ്മിലുള്ള ശക്തമായ ബന്ധം ശൈഖ് സല്മാന് ബിന്‍ ഖലീഫ അനുസ്മരിച്ചു. സാമ്പത്തിക മേഖലയില്‍ ഇരു രാജ്യങ്ങളുടെയും പ്രയോജനത്തിനായി ഉഭയകക്ഷി സഹകരണം കൂടുതല്‍ വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.സി. വിപണികളിലേക്കുള്ള കവാടമെന്ന നിലയില്‍ ബഹ്റൈന്‍ തന്ത്രപ്രധാനമായ സ്ഥാനവും ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷവുമുണ്ടെന്ന് കൊറിയന്‍ അംബാസഡര്‍ പറഞ്ഞു. ബഹ്റൈനിലെ കൊറിയന്‍ ബിസിനസുകളുടെ കൂടുതല്‍ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവയുടെ വിശാലമായ പ്രാദേശിക സാന്നിധ്യത്തെ പിന്തുണയ്ക്കാനും പരസ്പര സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും കരാര്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
