മനാമ: വിഷമതകൾ നേരിടുന്നവർക്ക് വിതരണം ചെയ്യുന്നതിനായി കൊച്ചു ഗുരുവായൂർ കൂട്ടാഴ്മ നൂറ്റിഒന്ന് കിലോ അരി സംസ്കൃതി ബഹ്റൈൻ ഓഫീസിൽ എത്തിച്ചു. ഈ പ്രതിസന്ധിഘട്ടത്തിൽ തങ്ങളാൽ ആകുന്ന ഒരു ചെറു സഹായം നടത്താനുള്ള ആഗ്രഹം സംസ്കൃതി ബഹ്റൈൻ ശബരീശ്വരം ഭാഗ് സെക്രട്ടറി അനിൽ പിള്ളയെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിദേശാനുസരണമാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംസ്കൃതി ബഹ്റിനെ ഈ സഹായം ഏൽപ്പിക്കുന്നതെന്നും ജനറൽ സെക്രട്ടറി, ഉണ്ണികൃഷ്ണൻ പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങൾ ശ്രീജിത് വടകര, സന്തോഷ് കുമാർ എന്നിവരും സഹായം കൈമാറാൻ എത്തിയിരുന്നു.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-30-jan-2021/
സംസ്കൃതി ബഹ്റൈൻ ശബരീശ്വരം ഭാഗ് പ്രസിഡന്റ്, സിജുകുമാർ, സെക്രട്ടറി അനിൽ പിള്ള എന്നിവർ സഹായം ഏറ്റുവാങ്ങി. സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങൾ നടത്തുന്ന ഭക്ഷണ വിതരണം എന്നപോലെ സംസ്കൃതി സേവാ ഭാഗുമായി സഹകരിച്ച് ഈ അരിയും അർഹതപ്പെട്ടവർക്ക് എത്തിച്ചു നൽകും എന്ന് പ്രസിഡന്റ് സിജുകുമാർ അറിയിച്ചു. കൊച്ചു ഗുരുവായൂർ കൂട്ടാഴ്മയുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് അഭിനന്ദനം അർപ്പിക്കുന്നതായും, സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ഒരു സാന്ത്വനമായി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ ഭാരവാഹികൾക്കാകട്ടെയെന്നും സെക്രട്ടറി, അനിൽ പിള്ള ആശംസിച്ചു.