മനാമ : ബഹ്റൈൻ കെ എം സി സി കാസർകോട് ജില്ലാ കമ്മിറ്റി പ്രവർത്തന മികവിൽ രണ്ടുവർഷം എന്ന ശീർഷകത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു .കൺവെൻഷനിൽ ജില്ലയിലെ കഴിവ് തെളിയിച്ച വ്യക്തികളെയും വിദ്യാർഥികളെയും അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് മഞ്ചേശ്വരത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.
കാസർകോട് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഒട്ടേറെ പ്രവർത്തകൻമാരുടെ കണ്ണീരൊപ്പാൻ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഹബീബ് റഹ്മാൻ പറഞ്ഞു . സകരിയ്യ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഫി പാറകട്ട, സെക്രട്ടറി o. K. കാസിം, മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് അഷ്റഫ് പെർള, അഷ്റഫ് പൈക, ഖലീൽ ചെമ്നാട്, ഹസ്സൻ ചിത്താരി, ഇസ്മായിൽ എന്നിവർ ആശംസയർപ്പിച്ചു. ഇലക്ഷൻ പ്രവചനമത്സര വിജയിയായ അഫ്സലിനുള്ള ടാബ് ഷാഫി പാറക്കട്ട കൈമാറി.
ബഹ്റൈൻ കേരള സോഷ്യൽ ഫോറം മാപ്പിളപ്പാട്ട് മത്സരത്തിൽ വിജയിച്ച കാസറഗോഡ് ജില്ലാ അംഗം ഷെഫീൽ പാറക്കട്ടക്ക് ഹനീഫ ഉപ്പളയും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം നടത്തിയ ക്വിസ് മത്സരത്തിൽ ഗ്രാൻഡ് ഫിനാലെയിൽ മത്സരിച്ച മൊയ്ദീൻ റിസാന് സീനിയർ നേതാവ് ബാവ പുത്തൂരും സമ്മാനം കൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മിനാർ, മമ്മു പൊവ്വൽ, സെക്രട്ടറിമാരായ അബ്ദുല്ല പുത്തൂർ, ഇബ്രാഹിം ചാല, സത്താർ ഉപ്പള, ഖാദർ പൊവ്വൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. യോഗത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ടു പോയ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ മൗലവിയുടെ അനുശോചനം രേഖപ്പെടുത്തി.ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ള സ്വാഗതവും ആക്ടിങ് ട്രഷറർ റഫീഖ് ക്യാമ്പസ് നന്ദിയും പറഞ്ഞു.
Trending
- വയനാട് തുരങ്കപാതയുമായി കേരള സര്‍ക്കാര്‍ മുന്നോട്ടുതന്നെ; ബജറ്റില്‍ 2,134 കോടി
- ഫലസ്തീന്: കെയ്റോയിലെ അടിയന്തര അറബ് ഉച്ചകോടിക്ക് ബഹ്റൈന്റെ പിന്തുണ
- നിക്ഷേപ സഹകരണം ശക്തമാക്കാന്‍ സൗദി-ബഹ്റൈന്‍ നിക്ഷേപ ഫോറം
- ബഹ്റൈന്‍ ആര്.എച്ച്.എഫിന് രണ്ട് ഐഡിയാസ് അറേബ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡുകള്‍
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന്‍ ബാബുവിന്റെ ഭാര്യ അപ്പീല്‍ നല്കി
- എയര്‍ ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
- ബഹ്റൈന്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍: തൊഴില്‍ മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന്‍ രാജാവ് യു.എ.ഇയില്‍